Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റേയും മറ്റ് പ്രതികളുടേയും ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചു. സാമ്പിള്‍ ശേഖരണം ഒരു മണിവരെയാണ് നീണ്ടത്. തുടര്‍ന്ന് മഹസര്‍ എഴുതി പ്രതികളെ വായിച്ചു കേള്‍പ്പിച്ചശേഷം ഒപ്പിട്ടുവാങ്ങി. ശബ്ദസാമ്പിള്‍ നല്‍കിയശേഷം പുറത്തുവന്ന ദീലീപ് മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ രാവിലെ 11 മണിയോടെയാണ് ദിലീപ്, കേസിലെ മറ്റ് പ്രതികളായ സുരാജ്, അനൂപ് എന്നിവര്‍ ശബ്ദസാമ്പിളുകള്‍ നല്‍കുന്നതിനായി എത്തിയത്. സൂരജിന്റെ ശബ്ദസാമ്പിളുകളാണ് ആദ്യം ശേഖരിച്ചത്.
ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശബ്ദസാമ്പിളുകള്‍ ശേഖരിച്ചത്. ബാലചന്ദ്രകുമാര്‍ കൈമാറിയ വോയിസ് ക്ലിപ്പ് ദിലീപിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് ശബ്ദസാമ്പിളുകള്‍ പരിശോധിക്കുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശേഖരിച്ച സാമ്പിളുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കും. ഫോറന്‍സിക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ആലുവ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറും. സാധാരണഗതിയില്‍ ഒരാഴ്ചയാണ് റിപ്പോര്‍ട്ട് ലഭിക്കാന്‍ വേണ്ടത്.
27.82°C








