Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:23 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയില്‍ വീണ്ടും ഹണിട്രാപ് സംഘങ്ങള്‍ വ്യാപകമാകുന്നു. മലപ്പുറം സ്വദേശിയില്‍ നിന്നും 38 ലക്ഷം രൂപ കവര്‍ന്നു. കെണിയില്‍പ്പെടുത്തി വിഡിയോ ചിത്രീകരിച്ച് പണം തട്ടുകയായിരുന്നു സംഘം. സംഭവത്തില്‍ ഇടുക്കി സ്വദേശി ഷിജിമോള്‍ പിടിയിലായി. ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ വലിയ സംഘമുണ്ടെന്ന് പൊലീസ് പറയുന്നു.അതേസമയം സെക്‌സ് റാക്കറ്റിനെ ചോദ്യം ചെയ്തയാളെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ കൊച്ചിയില്‍ ഓട്ടോ റാണി എന്നറിയപ്പെടുന്ന സോളി ബാബു പിടിയിലായി. എറണാകുളം സ്വദേശി ജോയിയെ വധിക്കാനാണ് യുവതി ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞ 24ന് സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ച് ജോയിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. പരുക്കേറ്റ ജോയി ഓടിരക്ഷപെടുകയായിരുന്നു.

Readers Comment

Add a Comment