Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:45 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തി വനിതാ എസ്‌ഐയെ കടന്നു പിടിച്ച യുവാവ് പൊലീസ് പിടിയിൽ. ഇയാളെ വനിതാ എസ്‌ഐ തന്നെയാണ് ജീപ്പിൽ പിന്തുടർന്ന് പിടികൂടിയത്. പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തല്‍ ഷെറിലിനെയാണ് (35) സംഭവത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് മാവൂർ റോഡിൽ വെള്ളിപ്പറമ്പ് ആറാം മൈലിനു സമീപം കേസിന് ആസ്പദമായ സംഭവം നടന്നത്. വാഹന പരിശോധനയ്ക്കായി റോഡരികിൽ കാത്തു നിന്ന വനിതാ എസ്ഐയെ ഷെറിൽ കടന്നു പിടിക്കുകയായിരുന്നു. റോഡരികിൽ പൊലീസ് സംഘം നിൽക്കുന്നത് കണ്ട യുവാവ് ബൈക്ക് പതുക്കെ ഓടിച്ച് വനിതാ എസ്ഐയുടെ സമീപത്ത് എത്തി അവരെ കടന്നു പിടിച്ചു. തുടർന്ന് അയാൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വനിതാ എസ്ഐ ജീപ്പിൽ പിന്തുടർന്ന് ഒരു കിലോമീറ്ററിന് അപ്പുറത്ത് വെച്ച് ഷെറിലിനെ പിടികൂടുകയായിരുന്നു.

ബൈക്കിന് കുറുകെ പൊലീസ് ജീപ്പ് നിർത്തിയാണ് എസ്‌ഐ ഷെറിലിനെ പിടികൂടിയത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇയാളെ സിഐ എം.എല്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ഷെറിൽ നേരത്തെ അബ്കാരി കേസില്‍ പ്രതി ആയിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയുടെ മുൻപാകെ ഹാജരാക്കിയ ഷെറിലിനെ റിമാന്‍ഡ് ചെയ്തു.

Readers Comment

Add a Comment