Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:52 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വയനാട് മാനന്തവാടിയില്‍ ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം കൊലപാതകമെന്ന്  തെളിഞ്ഞതായി പൊലീസ്. റിമാന്‍ഡില്‍ കഴിയുന്ന എടവക സ്വദേശി റഹീം  വിഷം കലര്‍ത്തി നല്‍കിയ ജ്യൂസ് കഴിച്ചാണ് റിനി മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും മേരിയുടെയും മകളായ റിനി 2021 നവംബര്‍ 20 നാണ് മരിച്ചത്. റിനിയുടെ അസ്വഭാവിക മരണത്തിന് പിന്നില്‍ ഓട്ടോ ഡ്രൈവറായ റഹീമാണെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. പിന്നീട് ഒളിവില്‍ പോയ റഹീമിനെ തമിഴ്‌നാട് ഏര്‍വാടിയില്‍ നിന്നാണ് മാനന്തവാടി പൊലീസ് കസ്റ്റഡിയിലെടുത്തത്.

മാനസിക വൈകല്യമുള്ള റിനിയെ വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കിയാണ് റഹീം കൊന്നതെന്ന് ലാബ് റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. റിനി മരിക്കുന്‌പോള്‍ 5 മാസം ഗര്‍ഭിണിയായിരുന്നു. ഡിഎന്‍എ ടെസ്റ്റില്‍ കുഞ്ഞിന്റെ പിതാവ് റഹീമാണെന്ന് വ്യക്തമായി. മരിച്ച റിനിയുടെ കുടുംബവുമായി റഹീമിന് ഏറെ നാളത്തെ സൗഹൃദ ബന്ധമുണ്ടായിരുന്നു. മാനസിക വൈകല്യമുള്ള റിനിയേയും കുഞ്ഞിനേയും കൊന്നതിന് റഹീമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കുറ്റപ്പത്രം തയ്യാറാക്കുമെന്ന് പോലീസ് അറിയിച്ചു.

Readers Comment

Add a Comment