Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സര്‍വകലാശാല ജീവനക്കാരി പിടിയിലായി. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി.ജെ. എല്‍സിയാണ് പിടിയിലായത്. എം.ജി സര്‍വകലാശാല എം.ബി.എ സെക്ഷനിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റാണ് എല്‍സി. പത്തനംതിട്ട സ്വദേശിനിയായ ഒരു വിദ്യാര്‍ഥിനിയോട് എം.ബി.എ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനുമായി ഒന്നരലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇതില്‍ ഒന്നേകാല്‍ ലക്ഷം അക്കൗണ്ട് വഴി കൈമാറിയിട്ടും ബാക്കി 30000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനി വിജിലന്‍സിന് പരാതി നല്‍കി. ശനിയാഴ്ച 10000 രൂപ കൈമാറുന്നതിനിടയിലാണ് കോട്ടയത്ത് നിന്നുള്ള വിജിലന്‍സ് സംഘം എല്‍സിയെ പിടികൂടിയത്.

Readers Comment

Add a Comment