Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:51 am
  • 11th March, 2026
  • Broken Clouds
34.85°C34.85°C
  • Humidity: 38 %
  • Wind: 1.4 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസിൽ കുത്താനുപയോ​ഗിച്ച കത്തി കണ്ടെത്താനായില്ല. പ്രതി നിഖിൽ പൈലിയേയും കൊണ്ട് പൊലീസ് കത്തി കണ്ടെടുക്കാൻ തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ല . നിഖിൽ പൈലിയെ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതികളെ പത്തു മണിക്ക് ശേഷമാന്  കോടതിയിൽ ഹാജരാക്കുക.

കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിൻറെ തീരുമാനം. അതിനായി കസ്റ്റഡി അപേക്ഷയും പോലീസ് സമർപ്പിക്കും. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതകൾ ഏറെയാണ് . ഇപ്പോൾ അറസ്റ്റിലായവർ കൂടാതെ പോലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. നിഖിൽ പൈലിയും ജെറിൻ ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്.

Readers Comment

Add a Comment