Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:17 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സുള്ളി ഡീൽസ്’ മൊബൈൽ ആപ്ലിക്കേഷൻ്റെ മുഖ്യ സൂത്രധാരൻ ഇൻഡോറിൽ അറസ്റ്റിൽ. മധ്യപ്രദേശിലെ ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്ന ഓംകരേശ്വർ താക്കൂർ എന്നയാളാണ് അറസ്റ്റിലായത്. ഡൽഹി പൊലീസിൻ്റെ സ്‌പെഷ്യൽ സെല്ലാണ് ഇക്കാര്യം അറിയിച്ചത്. സുള്ളി ഡീൽസ് ആപ്പ് കേസിലെ ആദ്യ അറസ്റ്റാണിത്. ‘സുള്ളി ഡീല്‍സ്’ എന്ന ആപ്പിലാണ് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ചുകൊണ്ട് വില്‍പനയ്ക്ക് എന്ന് പരസ്യം ചെയ്തിരിക്കുന്നത്. ട്വിറ്ററിൽ ഗ്രൂപ്പുണ്ടാക്കി മുസ്ലീം അപകീർത്തിപ്പെടുത്താനും ശ്രമം നടത്തിയിരുന്നു. ‘ബുള്ളി ബായ്’ കേസുമായി ബന്ധപ്പെട്ട പുതിയ വിവാദം മുതൽ ‘സുള്ളി ഡീല്‍സും’ വാർത്തകളിൽ നിറഞ്ഞിരുന്നു. ഓപൺ സോഴ്​സ്​ പ്ലാറ്റ്​ഫോമായ ജിറ്റ്​ഹബ്​ വഴിയുള്ള​ ആപ്പാണിത്. മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരികള്‍, ഗവേഷകര്‍ തുടങ്ങിയ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളാണ് ആപ്പ് ദുരുപയോഗം ചെയ്തിരിക്കുന്നത്.

Readers Comment

Add a Comment