Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:17 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരെ ആരോപണവുമായി അറസ്റ്റിലായ മോഹൻദാസിൻ്റെ ഭാര്യ. ബിന്ദു അമ്മിണിയാണ് ആദ്യം പ്രകോപനമൊന്നുമില്ലാതെ മോഹൻദാസിനെ ആക്രമിച്ചതെന്നും അവർ തന്നെയാണ് വിഡിയോ ചിത്രീകരിച്ചതെന്നും ഇവർ വ്യക്തമാക്കി . മോഹൻദാസ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. 

ഒരു പ്രകോപനവുമില്ലാതെ ബിന്ദു അമ്മിണി മോഹൻദാസിനെ ആക്രമിക്കുകയായിരുന്നു എന്ന് മോഹൻദാസിൻ്റെ ഭാര്യ പറഞ്ഞു. കോഴിക്കോട് ബീച്ചിനോട് ചേർന്ന് മോഹൻദാസ് വിശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ബിന്ദു അമ്മിണി അവിടെയെത്തി. ഇരുവർക്കുമിടയിൽ എന്തോ കാര്യത്തിന് വാക്കുതർക്കമുണ്ടായി. ഇത് പിന്നീട്  സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു . ഏകപക്ഷീയമായി ബിന്ദു അമ്മിണി ആക്രമിക്കുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു

Readers Comment

Add a Comment