Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:20 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
franco, i2i News Trivandrum

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി പീഡനത്തിനിരയായ കന്യാസ്ത്രീ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാട്ടി ദേശീയ വനിതാ കമ്മിഷനും സംസ്ഥാന വനിതാ കമ്മിഷനും കന്യാസ്ത്രീ പരാതി നൽകി.  തനിക്കെതിരെ അനുയായികളെകോണ്ട് യു ട്യൂബ് ചാനലുകൾ ഉണ്ടാക്കി ഫ്രാങ്കോ മുളയ്ക്കൽ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീയുടെ പരാതി.

ഇതുസംബന്ധിച്ചാണ് ദേശീയ- സംസ്ഥാന വനിതാ കമ്മിഷനുൾക്ക് കന്യാസ്ത്രീ പരാതി നൽകിയത്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണെന്നും കന്യാസ്ത്രീ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂൺ 26ന് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ കന്യാസ്ത്രീ പീഡനക്കേസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സെപ്റ്റംബർ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ ഇപ്പോൾ ജലന്തറിലാണ്.
അതേസമയം,​ കന്യാസ്ത്രീയുടെ പരാതിയിൽ നവംബർ 11ന് ബിഷപ്പ് നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് കുറവിലങ്ങാട് പൊലീസ്  ജലന്തറിലെത്തി  ഫ്രാങ്കോയ്ക്ക് സമൻസ് കൈമാറി. കോട്ടയം ജില്ലാ കോടതിയിൽ ഹാജരാകണമെന്നാണ് സമൻസ്. 

Readers Comment

Add a Comment