Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:02 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 2.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മണ്ണഞ്ചേരി സ്വദേശി അതുല്‍ ആണ് പിടിയിലായവരില്‍ ഒരാള്‍. ഷാനെ കൊലപ്പെടുത്താനെത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടയാളാണ് അതുല്‍. കസ്റ്റഡിയിലുള്ള രണ്ടാമത്തെയാളുടെ പേര് വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള ഒരാള്‍ കസ്റ്റഡിയിലാകുന്നത് ഇതാദ്യമായാണ്. പ്രതികള്‍ക്ക് രക്ഷപെടാന്‍ സഹായം നല്‍കിയവരാണ് ഇന്ന് അറസ്റ്റിലായതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. ഇരുവരും ആലപ്പുഴ സ്വദേശികളാണ്.കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള രണ്ട് പേരെ ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പേരുടെ അറസ്റ്റ്.

Readers Comment

Add a Comment