Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:45 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കണ്ണൂരില്‍ വീട്ടിനുള്ളില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പാനൂര്‍ നഗരസഭയിലെ പുല്ലൂക്കര വിഷ്ണുവിലാസം യു.പി. സ്‌കൂളിന് സമീപം പടിക്കല്‍ കൂലോത്ത് രതിയാണ് കഴുത്തിന് വെട്ടേറ്റ് മരിച്ചത്. ബുധനാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. ഇവർ മാത്രം വീട്ടിലുണ്ടായിരുന്നപ്പോള്‍ ഭര്‍ത്താവ് മോഹനന്‍  വീടിന്റെ വാതില്‍ പൂട്ടിയിടുകയും കിടപ്പുമുറിയില്‍വെച്ച് കത്തികൊണ്ട് കഴുത്തില്‍ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വാതില്‍ പൊളിച്ച് അകത്തുകയറി. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്ന രതി അപ്പോഴേക്കും മരിച്ചു. വെട്ടുകത്തിയുമായി ഭാര്യയുടെ അടുത്തിരുന്ന മോഹനനെ നാട്ടുകാര്‍ പിടിച്ച് വീടിന് പുറത്തെത്തിച്ചു. ഇയാളും ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. ചൊക്ലി പോലീസ് വീട്ടിലെത്തി മോഹനനെ കസ്റ്റഡിയിലെടുത്തു. കുറച്ചുകാലം കോയമ്പത്തൂരില്‍ വ്യാപാരിയായിരുന്ന മോഹനന്‍ ഇപ്പോള്‍ തൊഴിലൊന്നും ചെയ്യുന്നില്ല. പരേതരായ കുഞ്ഞമ്പുവിന്റെയും ദേവിയുടെയും മകളാണ് രതി. ധനിത്ത്, ധനിഷ എന്നിവരാണ് മക്കള്‍. 

സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ, നര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മിഷണര്‍ ജസ്റ്റിന്‍ അബ്രഹാം, ചൊക്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ സി. ഷാജു, എസ്.ഐ. സൂരജ് ഭാസ്‌കര്‍ എന്നിവര്‍ വീട്ടിലെത്തി തുടര്‍നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഫൊറന്‍സിക് വിദഗ്ധരെത്തിയതിനുശേഷം വൈകുന്നേരത്തോടെ മൃതദേഹം കണ്ണൂര്‍ ഗവ. മെഡി. കോളജ് ആസ്പത്രിയിലേക്ക് മാറ്റി. മൃതദേഹപരിശോധനയ്ക്കുശേഷം വ്യാഴാഴ്ച പുല്ലൂക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

Readers Comment

Add a Comment