Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 നൂറ്റാണ്ട് പഴക്കമുള്ള ജലസംഭരണിയുടെ ഉറപ്പിനെ ചൊല്ലി ഇരുസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ മത്സരിക്കുമ്പോള്‍ പരിയാര്‍ തീരദേശവാസികള്‍ക്ക് ഉറക്കവും സ്വത്തും നഷ്ടമാകുന്നു.

 സുപ്രീംകോടതി നിര്‍ദ്ദേശമായ 142 അടിയായി മുല്ലപെരിയാര്‍ ജലസംഭരണിയിലെ വെള്ളത്തിന്‍റെ അളവ് നിലനിര്‍ത്താനായി തമിഴ്നാട് അര്‍ദ്ധരാത്രിയോ പുലര്‍ച്ചയോ എന്നില്ലാതെ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിടുകയാണ്. ഇത് മൂലം പെരിയാര്‍ തീരദേശത്തുള്ളവര്‍ എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ വെള്ളം കയറാമെന്ന നിലയിലായി.
നിർദേശങ്ങൾ നൽകാതെ ഡാം  തുറന്നു വിടുന്നതിനാൽ തന്നെ  തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാം പ്രദേശവാസികള്‍ക്ക് കഴിയുന്നില്ല. അതോടൊപ്പം പകല്‍മിക്കവാറും അടച്ചിടുന്ന ഷട്ടറുകള്‍ അര്‍ദ്ധ രാത്രിക്ക് ശേഷമാണ് തമിഴ്നാട് തുറക്കുന്നതെന്നതും ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്.


രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ ഡാം തുറക്കരുതെന്ന് കേരളം തമിഴ്നാടിനു നിർദ്ദേശം നൽകിയിട്ടു കൂടി അത് ലങ്കിച്ച് കൊണ്ട് യാതൊരു വിധ മുന്നറിയിപ്പുകളും നല്കാതെയുള്ള തമിഴ്നാടിന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത് .ഒരു സംസ്ഥാനം ജനങ്ങളോട് കാണിക്കേണ്ട സാമാന്യ മര്യാദ തമിഴ്‌നാട് ലംഘിച്ചിരിക്കുകയാണ്.

 പലതവണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കേരളം തമിഴ്നാടിനെ അറിയിച്ചെന്നും എന്നാല്‍ തമിഴ്‌നാട് നിലപാട് മാറ്റുന്നില്ലെന്നും ഇനി ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് കേരളത്തിന്റെ തീരുമാനമെന്നും റവന്യു  മന്ത്രി കെ രാജൻ പറഞ്ഞു. വിഷയം സുപ്രീം കോടതിയില്‍ ഗൗരവമായി ഉന്നയിക്കുമെന്നും മന്ത്രി  അറിയിച്ചു. തോന്നിയത് പോലെ തമിഴ്നാട് ഡാം ഷട്ടർ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുമ്പോൾ ദുരിതത്തിലാകുന്നത് പെരിയാർ തീരത്തെ ജനങ്ങളാണ്. 

പെരിയാർ തീരത്തെ ജനങ്ങൾക്ക് എല്ലാ സഹായവും ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ കടമയാണ് . എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ നീക്കങ്ങളും ഇതിനുവേണ്ടി ഉണ്ടായിട്ടില്ല . എല്ലാം  വെറും വാഗ്ധാനങ്ങളായി മാറുകയാണ്. ദുരിതാശ്വാസ ക്യാമ്ബുകള്‍ തയ്യാറാണ്. പക്ഷെ പെരിയാർ തീരത്തെ ജനങ്ങൾ ക്യാമ്പുകളിലേക്ക് പോകാൻ തയ്യാറല്ല എന്നാണ് വിവരം. തമിഴ്നാട് ചെയ്യുന്ന ക്രൂരതയിൽ സർക്കാർ കൂട്ട് നിൽക്കുന്നു. തങ്ങളുടെ വീടുകളിൽ വെള്ളം കയറി ചെളി അടിഞ്ഞുകൂടിയിരിക്കുകയാണ്. ഇനിയും ഇതാണ് അവസ്ഥയെങ്കിൽ തങ്ങളും വെള്ളത്തിൽ ഒലിച്ചുപൊയ്ക്കോട്ടെയെന്ന നിലപാടാണ് ജനങ്ങൾ കൈകൊണ്ടത്.

അടിസ്ഥാനപരമായി നിയമപാലകർ മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട് . ജനങ്ങളുടെ ജീവനേക്കാൾ വലുതല്ല ഒന്നും .

Readers Comment

Add a Comment