Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രണയിച്ച് വിവാഹം ചെയ്തതിനു സഹോദരൻ സഹോദരിയുടെ തലവെട്ടി . മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മകളെ കൊല്ലാൻ സഹായം ചെയ്തു നൽകിയത് അമ്മയാണെന്ന്  പോലീസ് അറിയിച്ചു. തങ്ങളുടെ സമ്മതമില്ലാതെ പ്രണയിച്ച് വിവാഹം ചെയ്തതിനെ തുടർന്നാണ് കീർത്തി തോർ എന്ന 19 കാരിയെ  അമ്മയും മകനും ചേർന്ന് കൊലപ്പെടുത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവം.

കൊല ചെയ്യാൻ മകളെ പിടിച്ച് വെച്ചത് അമ്മയാണെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച ഇരുവരും യുവതിയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു. കൊലപാതകത്തിന് ശേഷം തലയറുത്ത് വേർപെട്ട ശരീരത്തിനൊപ്പം ഇരുവരും സെൽഫി എടുക്കുകയും ചെയ്തു.
സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ യുവതിയുടെ മുറിച്ചെടുത്ത തല വായുവിൽ വീശിയ ശേഷം മുറ്റത്തേക്ക് എടുത്തെറിഞ്ഞു. ശേഷം ഇരുവരും ഇവിടെ നിന്നും സ്ഥലം വിടുകയായിരുന്നു. കഴിഞ്ഞ ജൂണിൽ കീർത്തി താൻ പ്രണയിച്ച യുവാവുമായി ഒളിച്ചോടി വിവാഹം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ അമ്മയും സഹോദരനും കീർത്തിയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കി. ഞായറാഴ്ച യുവതിയോട് സംസാരിക്കണമെന്ന് പറഞ്ഞ് രണ്ട് പേരും യുവതിയുടെ വീട്ടിലെത്തി. പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിക്കാമെന്നായിരുന്നു ഇവർ കീർത്തിയോട് പറഞ്ഞത്. ഇതുപ്രകാരം വീട്ടിലെത്തിയ അമ്മയ്ക്കും സഹോദരനും ചായ തയ്യാറാക്കുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടത്. ആൺകുട്ടിയെ കസ്റ്റഡിയിലെടുത്തതായും അമ്മയെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

Readers Comment

Add a Comment