Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:19 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയിലെ പ്രമുഖ കായികവിദ്യാഭ്യാസ പരിശീലന കേന്ദ്രമായ തിരുവനന്തപുരത്തെ കാര്യവട്ടത്തെ എൽ. എൻ‌. സി.പിയിലെ മുൻ നീന്തൽ പരിശീലകനും അധ്യാപകനുമായ കുളത്തൂർ മൺവിള സുബ്രഹ്മണ്യന​ഗർ പി.ജി. കോട്ടേജിൽ പോൾ ജോർജ്ജി(69)നെ കുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ  കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.  മൺവിളയിലെ സോബക് സ്പോർസ് എന്ന നീന്തൽ പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടറാണ് പോൾജോർജ്. നിലവിൽ രണ്ടുകുട്ടികളാണ് പോൾജോർ‌ജ്ജിനെതിരെ കഴക്കൂട്ടം പൊലീസിൽ പരാതി നല്കിയത്. കൂടുതൽ കുട്ടികൾ പീഡനത്തിനിരയായോ എന്ന് അന്വേഷിച്ചുവരികയാണെന്ന് കഴക്കൂട്ടം പൊലീസ് ഐ ടു ഐ ന്യൂസിനോട് പറഞ്ഞു. പോൾ ജോർജ്ജിനെതിരെ പോക്സോ കേസ് ചുമത്തി കോടതി റിമാൻഡ് ചെയ്തു.

Readers Comment

Add a Comment