Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:51 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയിലെ ഫ്‌ളാറ്റിലെ ചൂതാട്ട കേന്ദ്രത്തിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാടുകളെന്ന് തെളിഞ്ഞു . ആഴ്ചയിൽ രണ്ട് ദിവസമാണ് ഫ്‌ളാറ്റിൽ ചൂതാട്ടം നടത്തുന്നത്. നടത്തിപ്പുകാരന് ഒരു കളിയിൽ നിന്ന് ലഭിക്കുക ഒന്നരലക്ഷം രൂപയാണ്. ചൂതാട്ട കേന്ദ്രത്തിൽ എത്തിയ ആളുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ഒരേ സമയം എട്ട് പേർക്ക് ചൂതാട്ടം നടത്താനുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. ചൂതാട്ടത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നലെയാണ് കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജു ഡിജെ പാർട്ടി നടത്തിയ ഫ്‌ളാറ്റുകളിൽ പൊലീസ് പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്കിടെയാണ് ചെലവന്നൂരിലെ ഫ്‌ളാറ്റിൽ പൊലീസ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. ഫ്‌ളാറ്റിൽ താമസിക്കുന്ന ടിപ്‌സനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Readers Comment

Add a Comment