Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:10 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഭയകേസിൽ  ഡോക്ടർമാരെ സാക്ഷികളാക്കരുതെന്ന പ്രതികളുടെ ഹർജി സി.ബി. ഐ പ്രത്യേക കോടതി തള്ളി. അഭയകേസിലെ പ്രതികളായ  ഫാദർ തോമസ് കോട്ടൂർ‌, സിസ്റ്റർ സെഫി എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയ ഡോക്ടർമാരെ സാക്ഷികളാക്കരുതെന്ന പ്രതികളുടെ ഹർജിയാണ് സി.ബി. ഐ കോടതി തള്ളിയത്. അഭയ കൊല്ലപ്പെട്ട രാത്രി പ്രതികൾ കോൺവെന്റിൽ ഉണ്ടായിരുന്നുവെന്ന് നുണപരിശോധനയിൽ വെളിപ്പെട്ടിരുന്നു. തൊണ്ടിമുതലുകൾ കോട്ടയം ആർ.ഡി. ഒ കോടതിയിൽ നിന്ന്  വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്ന്   ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിലെ അം​ഗമായിരുന്ന പി.ടി. ജേക്കബ് മൊഴി നൽകി. ഇദ്ദേഹത്തെ പ്രോസിക്യൂഷൻ സാക്ഷിയായിട്ടാണ് വിസ്തരിച്ചത്.  അഭയകേസിലെ സാക്ഷിവിസ്താരം തിരുവനന്തപുരം സി.ബി. ഐ പ്രത്യേകകോടതിയിൽ നാളെയും തുടരും.

Readers Comment

Add a Comment