Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:45 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോട്ടയത്ത് അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് റെയ്‌ഡ്. മണർകാട് കാവും പടിയിലുള്ള മസാജ് പാർലറിലാണ് വെള്ളിയാഴ്ച്ച സന്ധ്യയോടെ പൊലീസ് റെയ്‌ഡ് നടത്തിയത്. മൂന്ന് പുരുഷൻമാരെയും മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. ക്രോസ് മസാജിംഗിൻറെ മറവിൽ സംഘം ഇവിടെ അനാശാസ്യം നടത്തിവരുകയായിരുന്നു.മണിക്കൂറിന് 3000 രൂപയ്ക്ക് പെൺകുട്ടികളെ പാർലറിൽ എത്തിച്ചിരുന്നുവെന്നാണ് വിവരം. നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ ക്രോസ് മസാജിങ് പാർലറിൻറെ പരസ്യ ബോർഡ് വച്ചായിരുന്നു ആവശ്യക്കാരെ ക്ഷണിച്ചിരുന്നത്. പുരുഷൻമാർക്ക് സ്ത്രീകൾ മസാജ് ചെയ്യുമെന്നാണ് പരസ്യം നൽകിയിരുന്നത്. ജില്ല പൊലീസ് മേധാവി ഡി ശിൽപ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ പാമ്പാടി എസ് എച്ച് ഒ ശ്രീജിത്ത്, മണർകാട് എസ് എച്ച് ഒ മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. നിരവധി രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Readers Comment

Add a Comment