Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അമേരിക്കൻ ഭദ്രാസനത്തിലെ ഓർത്തഡോക്‌സ് വൈദികൻ ഫാ. ശ്ലോമോ ഐസക് ജോർജ്ജിന് പീഡന കേസിൽ മൂന്നുകൊല്ലത്തെ കഠിന തടവിന് ശിക്ഷിച്ചു. മലങ്കര ഓർത്തഡോക്‌സ് സഭാ അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ വൈദികൻ ഫാദർ ശ്ലോമോ ഐസക് ജോർജാണ് പീഡനക്കേസിൽ അമേരിക്കൻ ജയിലിൽ കഴിയുന്നത്. കുട്ടിയെ പീഡിപ്പിച്ചതിനാണ് ഫോനിക്‌സ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നത്.ജാമ്യം അനുവദിക്കാത്ത ഫെഡറൽ കുറ്റകൃത്യമായതിനാൽ ജാമ്യം നിഷേധിച്ച് ഇയാൾ കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുകയായിരുന്നു. വൈദികനെ പീഡനത്തിന് കോടതി ശിക്ഷിച്ചത് മലങ്കര ഓർത്തഡോക്‌സ് സഭയ്ക്കാകമാനം നാണക്കേടുണ്ടാക്കി. പീഡനത്തിൻറെ പേരിൽ അമേരിക്കയിൽ ശിക്ഷിക്കപ്പെട്ട ഫാ ശ്ലോമോ മലങ്കര ഓർത്തഡോക്‌സ് സഭയിലെ നിരണം ഭദ്രാസനത്തിലെ അംഗമാണ്. ഇയാൾ ആലപ്പുഴ മാന്നാർ സ്വദേശിയായ വൈദികനാണ് . അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത ആയിരുന്ന നിക്കോളോവോസ് മെത്രാപ്പൊലീത്ത പ്രസ്തുത വൈദികനെ ഇതേ പരാതിയിൽ പുരോഹിതന്മാർക്കുള്ള ഏറ്റവും വലിയ ശിക്ഷ എന്ന നിലയിൽ സ്ഥലം മാറ്റിയിരുന്നു. ഈ ശിക്ഷാ നടപടി പ്രകാരം ചിക്കാഗോയിലേക്കായിരുന്നു ഇയാളെ നേരത്തെ സ്ഥലം മാറ്റിയത്. പക്ഷെ കേസ് ക്രിസ്തീയ ആചാരപ്രകാരം പൊലീസിനെ അറിയിക്കാതെ ദൈവത്തിൻറെ കോടതിയിലാണ് അന്ന് ഒതുക്കി തീർത്തതത്. !. ഇതേ തുടർന്നാണ് ഇയാൾ അരിസോണ സെന്റ് തോമസ് പള്ളിയിൽ നിയമിതനാകുന്നത്. 2015ലും പ്രസ്തുത വൈദികന് മേൽ പ്രായപൂർത്താകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയുണ്ട്. അതും സഭ ഇടപെട്ട് പൊലീസ് അറിയാതെ ഒതുക്കി തീർക്കുകയായിരുന്നു.അന്നത്തെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപനും താൻ അതിഥിയായി താമസിച്ച വീട്ടിലെ പെൺകുട്ടിയെ പീഡിപ്പിക്കുകയും മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഉടനടി അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് നാടുകടത്തിയ മാർ യൗസോബിയോസ് ഇദ്ദേഹത്തെ അക്കാലയളവിൽ ഭദ്രാസനത്തിലെ എല്ലാവിധ വൈദിക ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയിരുന്നു.
മാർ യൗസേബിയോസിനെ നീക്കം ചെയ്തതിനെ തുടർന്ന് 2018ൽ ഭദ്രാസന ചുമതലയുണ്ടായിരുന്ന അടൂർ മെത്രാൻ സക്കറിയാസ് മാർ അപ്രേം നേരത്തെ മാറ്റി നിർത്തിയിരുന്ന പീഡന വീരൻ ഫാദർ ശ്ലോമോ ഐസക് ജോർജിനെ സാക്രിമെന്റോയിലെ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെ വികാരിയായി നിയമിക്കുകയായിരുന്നു.ക്രൈസ്തവ സമൂഹത്തിനാകമാനം നാണക്കേടുണ്ടാക്കുന്ന വിധത്തിൽ ഓർത്തഡോക്‌സ് സഭയിലും കത്തോലിക്കാ സഭയിലേതുപോലെ പുരോഹിതന്മാരുടെ പീഡനങ്ങൾ പെരുകുകയാണെന്നും ഈ സംഭവം ഓർമപ്പെടുത്തുന്നു. കേസ് ഒതുക്കുവാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതിനെ തുടർന്ന് ഇദ്ദേഹം ഇപ്പോൾ അമേരിക്കയിലെ അരിസോണയിലെ ജയിലിലെ 32-ാം സെല്ലിലാണ് ഉണ്ടായിരുന്നത്.പ്രാസംഗികനും ഗായകനും സ്വരമാധുര്യത്തോടെ കുർബാന അർപ്പിക്കുന്ന ഈ വൈദികനോട് എല്ലാവർക്കും നല്ല മതിപ്പായിരുന്നുവെന്നാണ് വിവരം. ഇതാണ് ഇയാൾ മുതലെടുത്തതും. കുട്ടികളെ പീഡിപ്പിക്കുന്ന പരാതികൾ നേരത്തേയും ഇയാൾക്കെതിരെ ഉണ്ട്. ഓര്‌ത്തഡോക്സ് സഭയിൽ നിരവധി വൈദികർക്ക് നേരെ ഇത്തരത്തിൽ പീഡന പരാതികൾ ഉണ്ടായിട്ടും അതിലൊന്നും ഇതുവരെ സഭ ഇടപെട്ടിട്ടുമില്ല, ഈ വൈദികർക്കെതിരെ നടപടിയെടുത്തിട്ടുമില്ല. വിശ്വാസ വഞ്ചന നടത്തി ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഫാദർ വർഗീസ് മാർക്കോസ് ആരിയാട്ട്, പള്ളിമുറിയിൽ കുർബാനയ്ക്ക് ശേഷം യുവതിയെ കൊണ്ടുവന്ന് പീഡിപ്പിച്ച ഫാദർ ജിനോ, ഇവരെല്ലാം ഇന്നും സഭയിൽ ശമ്പളത്തോടെ തുടരുന്നു. അടൂർ ഭദ്രാസനാധിപനിൽ നിന്ന് ശെമ്മാശനായ തന്റെ ഭർത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സഭാനേതൃത്വത്തിന് പരാതി നൽകിയ ഭാര്യയുടെ പരാതിയും പരിഹരിക്കപ്പെടാതെ തുടരുന്നു. ഇത്തരത്തിൽ പീഡന വീരന്മാരായ വൈദികരെ സഭ ഇപ്പോളും സംരക്ഷിക്കുന്നതെന്തുകൊണ്ട് എന്നതാണ് വിചിത്രം.
27.82°C








