Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:59 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആത്മഹത്യാഭീഷണിയുമായി വീടുവിട്ട യുവാവിനെ സമയോചിതായി രക്ഷിച്ച് പൊലീസ്. വീടുവിട്ട യുവാവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്വന്തം ഭാര്യയാണ് പൊലീസിൽ സഹായം തേടിയത്. ആലുവയിലാണ് സംഭവം. എമർജൻസി റസ്‌പോൺസ് സെന്ററിൽനിന്ന്‌ വിവരം ആലുവ കൺടോൾ റൂമിലേക്ക് കൈമാറി .  പോലീസ്കൺടോൾ റൂമിൽനിന്ന്‌ വിളിച്ചപ്പോൾ യുവാവ്‌ മൊബൈൽഫോൺ എടുത്തു. ഇതോടെ മാർത്താണ്ഡവർമ പാലം പരിസരത്താണുള്ളതെന്ന്‌ മനസ്സിലാക്കി.ഈ ഭാഗത്തെ ക്യാമറയിൽനിന്നുള്ള ദൃശ്യം കൺട്രോൾ റൂമിൽ കണ്ട്‌ ഉറപ്പിച്ചതോടെ മഫ്തി പൊലീസ്‌ ഉടൻ സ്ഥലത്തെത്തി. ഈ സമയം കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥന്‍ യുവാവുമായി സംസാരം തുടരുകയായിരുന്നു. അകലെ വാഹനം നിർത്തി എത്തിയ പൊലീസ്‌ തന്ത്രപൂർവം യുവാവിനെ അനുനയിപ്പിച്ച്‌ ആലുവ സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന്‌ വീട്ടുകാരെ വിളിച്ചുവരുത്തി പറഞ്ഞയച്ചു.

 

Readers Comment

Add a Comment