Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:49 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിഐ സി.എൽ സുധീറിന്റെ സസ്പെന്ഷനിൽ പ്രതികരണവുമായി മോഫിയയുടെ പിതാവ് ദിൽഷാദ്. മുഖ്യമന്ത്രി വാക്കുപാലിച്ചെന്നും കൂടെ നിന്നവർക്ക് നന്ദിയുണ്ടെന്നും മോഫിയയുടെ പിതാവ് വ്യക്തമാക്കി. മുഖ്യമന്ത്രി ഇന്ന് രാവിലെ വിളിച്ചപ്പോൾ പറഞ്ഞത്ത് വേണ്ട നടപടി സ്വീകരിക്കും വിഷയത്തിൽ ഏതെങ്കിലും തരത്തിൽ സഹായം വേണമെങ്കിൽ വിളിക്കാം എന്നുമാണ്. നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ് അതിൽ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ മുഖ്യമന്ത്രിയെ വിളിക്കാം. തുടർ നടപടികൾ മുഖ്യമന്ത്രിയും വകുപ്പ് മേധാവികളും സ്വീകരിക്കും. ഉദ്യോഗസ്ഥനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കും സ്വത്ത് സമ്പാദനത്തിനും എതിരെ കേസ് എടുക്കും എന്നും എന്ന പ്രതീക്ഷയിലാണെന്നും മോഫിയയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Readers Comment

Add a Comment