Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 1:13 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.87 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ  ബേക്കറി ജീവനക്കാരനടക്കം മൂന്നു പേർ പോലീസ് കസ്റ്റഡിയിലായി.  ഇവർ താമസിച്ച മുറിയിൽ നിന്ന് അതീവരഹസ്യമായാണ് പോലീസ് ഇവരെ പിടികൂടിയത്. മുണ്ടക്കയത്തെ പ്രമുഖ ബേക്കറിയിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ സുബൈർ, സുഹൃത്തുക്കളായ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാഖ് എന്നിവരാണ് പിടിയിലായത്.

നാലുമാസം മുൻപ് മുണ്ടക്കയത്തെത്തിയ സുബൈർ BSNL എക്സ്ചേഞ്ചിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു താമസം. കൊലപാതകത്തിൽ പങ്കുള്ള സുഹൃത്തുക്കൾ ഇവിടെയെത്തിയാണ് താമസിച്ചു വന്നത്. എന്നാൽ ഇത് ബേക്കറിയുടമയ്‌ക്കോ കെട്ടിട ഉടമയ്‌ക്കോ അറിയില്ലെന്നാണ് പോലീസ് പറയുന്നത്. പ്രത്യേക സംഘം പ്രാദേശിക പോലീസ് സ്റ്റേഷനിൽ പോലും അറിയിക്കാതെയാണ് ഇവിടെയെത്തിയതും പ്രതികളെ പിടികൂടിയതും.

Readers Comment

Add a Comment