Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:01 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 81 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കമുള്ളവരുടെ അപകട മരണത്തില്‍ കാറിനെ പിന്തുടര്‍ന്ന ഓഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. മോഡലുകള്‍ സഞ്ചരിച്ച കാറിനെ താന്‍ പിന്‍തുടര്‍ന്നില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമമുണ്ടെന്നുമാണ് ഹര്‍ജിയില്‍ സൈജു വ്യക്തമാക്കിയിട്ടുള്ളത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ വെച്ചാണ് കാറില്‍ സഞ്ചരിച്ചവരെ ആദ്യം കാണുന്നത്. എന്നാല്‍ അമിതമായി മദ്യപിച്ചെന്ന് തോന്നിയതിനാല്‍ കാര്‍ ഓടിക്കരുതെന്ന് സദുദ്ദേശത്തോടെ ഉപദേശിക്കുകയായിരുന്നു. കാക്കനാട്ടെ ഫ്‌ലാറ്റിലേക്കുള്ള യാത്രയ്ക്കിടെ കുണ്ടന്നൂരില്‍ വെച്ച് കാര്‍ നിര്‍ത്തി വീണ്ടും വാഹനം ഓടിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുകേള്‍ക്കാതെ അമിത വേഗതയില്‍ കാറോടിച്ചുപോകുകയും അപകടത്തില്‍പ്പെടുകയുമായിരുന്നു. താന്‍ കാറിനെ ചേസ് ചെയ്‌തെന്ന അബ്ദുള്‍ റഹ്മാന്റെ മൊഴി കളവാണെന്നും സൈജു തങ്കച്ചന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

Readers Comment

Add a Comment