Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ നേരിട്ടുള്ള പങ്കാളിത്തം വ്യക്തമാക്കാൻ ഇ. ഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് കർണാടക ഹൈക്കോടതി. ഈ സാഹചര്യത്തിൽ ജാമ്യം നല്കാതിരിക്കാനാകില്ലെന്ന് ജസ്റ്റിസ് ഉമ ഉത്തരവിലൂടെ വ്യക്തമാക്കി. ബിനീഷ് മയക്കുമരുന്ന് കേസിൽ പ്രതിയല്ല. സംശയം വെച്ച് മാത്രം ഒരാളെ കുറ്റവാളിയാക്കാനാകില്ല. ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ ജാമ്യം നല്കാതിരിക്കാൻ ബിനീഷിനെതിരെ യാതൊരു തെളിവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. ബിനീഷിന് ജാമ്യം അനുവദിച്ച വിധിയിലാണ് ഈ കാര്യങ്ങൾ. ഒക്ടോബർ 30 നാണ് ബിനീഷിന് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് ബിനീഷ് പുറത്തിറങ്ങിയത്.
36.68°C








