Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആൻഡ്രോയ്ഡ് ആപ് സ്റ്റോറുകളിലുള്ള ഏകദേശം 1,100 ഡിജിറ്റൽ വായ്പാ ആപ്പുകളിൽ 600ൽ അധികവും അനധികൃതമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. ലോൺ, ഇൻസ്റ്റന്റ് ലോൺ, ക്വിക് ലോൺ എന്നീ കീവേർഡുകളുള്ള 1,100 ആപ്പുകളാണ് 80ലധികം ആപ് സ്റ്റോറുകളിലായി കണ്ടെത്തിയത്. ഇവയ്ക്ക് ഓരോന്നിനും പിൻബലം നൽകുന്ന ബാങ്കിങ്/എൻബിഎഫ്‍സി സർട്ടിഫിക്കറ്റ് നൽകാൻ ആർബിഐ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെയാണ് പകുതിയിലേറെ ആപ്പുകളും അനധികൃതമാണെന്ന് കണ്ടെത്തിയത്.
ഡിജിറ്റൽ വായ്പ ഉപയോഗിച്ചു തുടങ്ങിയ ശേഷം മനസ്സുമാറുന്ന ഉപയോക്താവിന് അധികബാധ്യത വരാതെ പിന്മാറാൻ 3 മുതൽ 14 ദിവസം വരെ ‘കൂളിങ് ഓഫ് സമയം’ നൽകണമെന്ന സുപ്രധാന ശുപാർശയും സമിതി മുന്നോട്ടുവച്ചു. കാര്യമായ ആലോചനയില്ലാതെ ധൃതിയിൽ എടുക്കുന്ന വായ്പകൾ അബദ്ധമായെന്ന് തിരിച്ചറിഞ്ഞാൽ നിലവിൽ പിന്മാറാൻ അവസരമില്ല. പലരും ഇക്കാരണത്താൽ വലിയ കടക്കെണിയിലാകുന്നതും പതിവാണ്. കാലാവധി തികച്ച് വലിയ പലിശ നൽകി മാത്രമേ ഓൺലൈൻ വായ്പാ ആപ്പുകളിൽ ലോൺ അവസാനിപ്പിക്കാൻ കഴിയൂ. ഇതിനു പകരം കൂളിങ് ഓഫ് ദിസങ്ങളിലെ പലിശ മാത്രം നൽകി പിന്മാറാൻ അവസരം നൽകണമെന്നാണ് സമിതിയുടെ നിർദേശം.
36.68°C








