Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:23 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇതരമതസ്ഥനെ വിവാഹം കഴിച്ച മകളെ പിതാവ് ബലാത്സംഗം ചെയ്ത് കൊന്നു.ഭോപാലിലെ റാത്തിബാദിലാണ് സംഭവം.  വന പ്രദേശത്ത് നിന്ന് യുവതിയുടെയും നവജാത ശിശുവിന്റെയും മൃതദേഹം കണ്ടെത്തിയതോടെയാണ് ക്രൂരമായ കൊലപാതകം പുറത്തറിയുന്നത്. ഇതര മതസ്ഥനെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി കുടുംബവുമായി അകന്നുകഴിയുകയായിരുന്നു പെൺകുട്ടി. ഇക്കഴിഞ്ഞ ദീപാവലി ദിവസം കുഞ്ഞുമായി മൂത്ത സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി . ഇക്കാര്യം പിതാവിനെ മൂത്ത സഹോദരി അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പിതാവും സഹോദരനും കുഞ്ഞിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്താനെന്ന വ്യാജേന യുവതിയെ വനപ്രദേശത്ത് എത്തിക്കുകയായിരുന്നു. അവിടെവെച്ച് 55 കാരനായ പിതാവ് മകളെ ബലാത്സംഗം ചെയ്യുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. നവജാത ശിശുവിന്റെ മൃതദേഹത്തിന് സമീപത്ത് വെച്ചായിരുന്നു കൊലപാതകം. ഈ സമയമെല്ലാം യുവതിയുടെ 25-കാരനായ സഹോദരന്‍ കാവല്‍ നില്‍ക്കുകയായിരുന്നു.

Readers Comment

Add a Comment