Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:51 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബസ് യാത്രയിൽ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത കണ്ടക്ടറുടെ മൂക്ക് ഇടിച്ച് തകര്‍ത്ത് യാത്രക്കാരന്‍. ഹരിപ്പാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ ഹരിപ്പാട് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സജീവനാണ് യാത്രക്കാരന്‍റെ ക്രൂര മര്‍ദനത്തിനിരയായത്. സജീവനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ  രാവിലെ 6.45 ഓടെ  ഹരിപ്പാട് ഡിപ്പോയില്‍ നിന്നും ആലപ്പുഴ ഡിപ്പോയിലേക്ക് പുറപെട്ട ഓഡിനറി ബസ്സിലാണ് സംഭവം നടന്നത്. അമ്പലപ്പുഴയില്‍ നിന്നും ബസ്സില്‍ കയറിയ ഒരു യാത്രക്കാരന്‍ മാസ്ക് ധരിച്ചിരുന്നില്ല. ഇതിനെ  ചോദ്യം ചെയ്ത സജീവന്റെ മൂക്കില്‍ കൈ ചുരുട്ടി ഇടിക്കുകയും മൂക്കില്‍ നിന്നും ചോര വാര്‍ന്ന് ഒഴുകയും ചെയ്തു. ബസ്സില്‍ വീണ് ഇടത് കൈക്കും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‌തു. ഇതോടെ അക്രമിയായ യാത്രക്കാരന്‍ ബസ്സില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപെട്ടു. സംഭവത്തിൽ സജീവന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ സി ഐ ദിജേഷിന്റെ നേതൃത്വത്തില്‍ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

Readers Comment

Add a Comment