Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ വീണ്ടും അട്ടിമറി നീക്കം. വിചാരണ അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കവേ വിചാരണ കോടതി ജഡ്ജിയെ സ്ഥലം മാറ്റി. ഈ മാസം അവസാനം അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്താനിരിക്കേയാണ് ദുരൂഹമായ സ്ഥലംമാറ്റ ഉത്തരവ് പുറത്തുവന്നത്.
വിചാരണ കോടതിയായ കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി-1 ജഡ്ജി ജി.ഗോപകുമാറിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിലേക്ക് മാറ്റി ഉത്തരവായത് . ഈ ഒഴിവിലേക്ക് പകരം ജഡ്ജിയെ നിയമിച്ചിട്ടുമില്ല. കേസ് അട്ടിമറിക്കാനെന്ന പഴി ഒഴിവാക്കാൻ ഒമ്പത് ജഡ്ജിമാർക്കൊപ്പമാണ് സ്ഥലംമാറ്റമെങ്കിലും വിചാരണയുടെ അവസാന നിമിഷത്തിലുള്ള ഈ നീക്കം അട്ടിമറിയാണെന്ന സംശയമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
കേസിലെ മുഴുവൻ സാക്ഷികളുടെയും വിസ്താരം ഈ മാസം 27 ഓടെ പൂർത്തിയാകാനിരിക്കേയാണ് നടപടി. പുതിയ ജഡ്ജി ചുമതലയേറ്റാൽ ഇതുവരെയുള്ള എല്ലാ വിചാരണ നടപടികളും തുടക്കം മുതൽ വായിച്ചു മനസ്സിലാക്കേണ്ടിവരും. ഇത് വിധി വരുന്നതിനുള്ള കാലതാമസവുമുണ്ടാക്കും. ഒന്നാം സാക്ഷിയുടെ മൊഴിയും ക്രോസ് വിസ്താരവും തന്നെ 150 പേജിൽ അധികമുണ്ട്.
ബിഷപിന്റെ ബലാത്സംഗ കേസിൽ അന്വേഷണത്തിന്റെ തുടക്കം മുതൽ നടന്ന അട്ടിമറി ശ്രമങ്ങൾ വിജയിക്കാതെ വന്നതോടെയാണ് അവസാന ഗൂഢനീക്കമെന്ന നിലയിൽ ജഡ്ജിയെ സ്ഥലംമാറ്റുന്നത്. യാതൊരുവിധ സമ്മർദ്ദങ്ങൾക്കും വിധേയപ്പെടാത്തയാൾ എന്ന സൽപ്പേരിൽ അറിയപ്പെടുന്ന ജഡ്ജിയെ സ്ഥലംമാറ്റി വിധി അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന സംശയം ബലപ്പെടുകയാണ്. മേയ് മാസത്തിൽ സ്ഥലംമാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഡിസംബർ അവസാനത്തോടെ വിധി പറയാൻ തയ്യാറെടുക്കവേയാണ് ഈ അട്ടിമറി.
കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ നേരിട്ട പ്രതിസന്ധികളും ജലന്ധറിൽ ഫ്രാങ്കോയുടെ മൊഴിയെടുക്കാൻ ചെന്ന അന്വേഷണ സംഘത്തെയും റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെയും ഫ്രാങ്കോയുടെ ഗുണ്ടകൾ നേരിട്ടതും അന്വേഷണ പുരോഗതിക്കിടെ കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റാനും പ്രതിഭാഗം വിഫല ശ്രമം നടത്തിയിരുന്നു. ഒടുവിൽ കേരളത്തിലേക്ക് വിളിച്ചുവരുത്തിയ ബിഷപിനെ മൂന്നു ദിസവം നീണ്ട ചോദ്യം ചെയ്യലിനു ശേഷം 2018 സെപ്തംബർ 21 നാണ് അറസ്റ്റു ചെയ്തത്. മൂന്നാഴ്ചയ്ക്കു ശേഷം ബിഷപ് ഫ്രാങ്കോ ജാമ്യത്തിലിറങ്ങി. കേസിൽ നിന്ന് രക്ഷപ്പെടാൻ സുപ്രീം കോടതി വരെ ബിഷപ് ഫ്രാങ്കോ നടത്തിയ നിയമ പോരാട്ടങ്ങളുമെല്ലാം പരാജയപ്പെട്ടതോടെയാണ് അവസാന അട്ടിമറിയായി ജഡ്ജിയെ തന്നെ നീക്കുന്നത്.
36.68°C








