Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:20 am
  • 27th September, 2026
  • Scattered Clouds
23.89°C23.89°C
  • Humidity: 96 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

‌ബാലികയേയും ഭിന്നശേഷിക്കാരിയേയും പീഡിപ്പിച്ച പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. 52 വയസ്സുള്ള ഭിന്നശേഷിക്കാരിയേയും ഏഴു വയസ്സുള്ള പെൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ച തൃക്കുറ്റിശ്ശേരി കുന്നുമ്മൽ പൊയിൽ എളാങ്ങൽ മുഹമ്മദിനെ(46) ആണ് പൊലീസ് തിരയുന്നത്.വീട്ടിലെത്തിയ പ്രതി ഏഴു വയസ്സുള്ള ബാലികയെ മടിയിലിരുത്തി പീഡിപ്പിച്ചുവെന്നാണ് കുട്ടി പൊലീസിനോട് മൊഴി നൽകിയത്. കുട്ടി കുതറി ഓടിയപ്പോൾ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും പ്രതി ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് മൊഴി.പെൺകുട്ടിയെയും, ഭിന്നശേഷിക്കാരിയെയും താമരശ്ശേരി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴിയെടുത്തു. വീട്ടിലെ മറ്റ് അംഗങ്ങൾ തൊഴിലുറപ്പ് പണിക്ക് പോയപ്പോൾ ഭിന്നശേഷിക്കാരിയും പെൺകുട്ടിയും വീട്ടിൽ തനിച്ചായിരുന്നു. ഈ നേരം നോക്കിയായിരുന്നു ആക്രമം.കൃത്യം കഴിഞ്ഞ് പ്രതി സംഭവ സ്ഥലത്തു നിന്നും ജൂപ്പിറ്റർ സ്കൂട്ടിയിൽ രക്ഷപ്പെടുകയായിരുന്നു.

Readers Comment

Add a Comment