Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:19 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ഡിആർഐ കോഴിക്കോടും എയർ ഇൻറലിജൻസ് യൂണിറ്റും ചേർന്ന്‌ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 3 സ്വർണക്കടത്ത്‌ കേസുകൾ പിടികൂടി. 1005 ഗ്രാം ഭാരമുള്ള സ്വർണം ശരീരത്തിനകത്ത് ഒളിപ്പിച്ച നിലയിൽ മലപ്പുറം സ്വദേശിയായ യാത്രക്കാരൻ മുഹമ്മദ് അവദ് ദോഹയിൽ നിന്ന് ഇൻഡിഗോ 6ഇ 1712 വിമാനത്തിലാണ് എത്തിയത്. 1008 ഗ്രാം ഭാരമുള്ള സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മലപ്പുറം സ്വദേശിയായ യാത്രക്കാരൻ ഹബീബ് റഹ്‌മാൻ ദോഹയിൽ നിന്ന് 6ഇ 1712 നമ്പർ ഇൻഡിഗോ വിമാനത്തിലാണ് എത്തിയത്.ഗ്രൂപ്പുകൾഅടിവസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പൗച്ചിനുള്ളിൽ 1940 ഗ്രാം ഭാരമുള്ള സ്വർണവുമായി കണ്ണൂർ സ്വദേശിയായ യാത്രക്കാരൻ സയ്യിദ് ഫൈസൽ ദുബൈയിൽ നിന്ന് ഫ്ലൈ ദുബൈ വിമാനത്തിലാണ്‌ എത്തിയത്‌. പിടിച്ചെടുത്ത സ്വർണത്തിൻറെ മൊത്തം വിപണി മൂല്യം 1.52 കോടിയോളം വരും.മറ്റൊരു കേസിൽ ഇൻഡിഗോ എയർലൈൻ സെക്യൂരിറ്റി സ്‌റ്റാഫിൽ നിന്ന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ എയർ ഇൻറലിജൻസ് യൂണിറ്റ് 03.12.21 ന് 6E 1842 നമ്പർ ഇൻഡിഗോ വിമാനത്തിലെ കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് ഷാർജയിലേക്ക് പോകേണ്ടിയിരുന്ന ചെക്ക് ഇൻ ബാഗേജിനുള്ളിൽ ഒളിപ്പിച്ച 7,08,700/- രൂപ വിലമതിക്കുന്ന വിദേശ കറൻസിയും പിടിച്ചെടുത്തിരുന്നു.

Readers Comment

Add a Comment