Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പതിനൊന്നുകാരി പനിബാധിച്ച് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ മത പുരോഹിതൻ അടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിപ്പള്ളി ഇമാം ഉവൈസ്, കുട്ടിയുടെ പിതാവ് സത്താർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ആശുപത്രിയിലെത്തിക്കാതെ 'ജപിച്ച് ഊതി'ഇമാമിനെതിരെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം മതപരമായ ചികിത്സയാണ് ഇവർ കുട്ടിക്ക് നൽകിയിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ഫാത്വിമയെ കൃത്യസമയത്ത്‌ ആശുപത്രിയിൽ എത്തിക്കാതെ ജപിച്ച് ഊതൽ നടത്തിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. പോസ്‌റ്റുമോർട്ടം പരിശോധനയിൽ ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമെന്ന് കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്‌ചയാണ് കടുത്ത പനിയെ തുടർന്ന് കുട്ടി മരിച്ചത്. പിന്നാലെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും മന്ത്രവാദ ചികിത്സ കാരണമാണ് കുട്ടി മരിച്ചതെന്നും ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.മുൻപും ചികിത്സ കിട്ടാതെ നാലിലധികം പേർ മരിച്ചതായും ഇവരുടെ ബന്ധു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ഫാത്വിമയുടെ മരണത്തിൽ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Readers Comment

Add a Comment