Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിൻറെ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്  പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കൺവീനർ അനിത പുല്ലയിലിൻറെമൊ‍ഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വിദേശത്തുളള അനിത പുല്ലയിൽ നിന്നും ബുധനാഴ്ചയാണ് വീഡിയോ കോൺഫറൻസ് വ‍ഴിയാണ് മൊ‍ഴിയെടുത്തത്. മോൻസണുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് അനിത പുല്ലയിൽ ക്രൈംബ്രാഞ്ചിന് മൊ‍ഴി നൽകിയതായാണ് വിവരം.പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹി എന്ന നിലയിൽ മാത്രമാണ് മോൻസണുമായി പരിചയം. സംഘടനയുടെ ഹെഡ് ഓഫിസായി കലൂരിലെ മ്യൂസിയം പ്രവർത്തിച്ചിരുന്നതിലാണ് അവിടെ പോയത്. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചുവെന്നും അനിത പുല്ലയിൽ ക്രൈംബ്രാഞ്ചിന് മൊ‍ഴി നൽകി. അതേസമയം സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻറെ റിമാൻഡ് കാലാവധി നവംബർ മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. എറണാകുളം എസിജെഎം കോടതിയാണ് റിമാൻഡ് നീട്ടിയത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് മോൻസണെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കിയിരുന്നു.സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മോൻസണെതിരെ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം മോൻസണെതിരെ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലും അടുത്ത ദിവസങ്ങളിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

Readers Comment

Add a Comment