Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:19 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം സ്വദേശിയായ പുന്നൂസ് കുര്യന്റെ  മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആക്ഷൻ കൗൺ‌സിൽ  ആവശ്യപ്പെട്ടു. നാല് വർഷം മുമ്പ് വാഹനാപകടത്തിൽ കൊല്ലപ്പെട്ട പുന്നൂസ്  കുര്യൻ തിരുവനന്തപുരം ഭദ്രാസനത്തിലെ മുൻ മെത്രോപ്പോലീത്ത  ​ഗീവർ​ഗീസ് മാർ ദീയെസ്കോറസ് തിരുമേനിയുടെ ഭൂമി  വ്യാജ ഒസ്യത്തുണ്ടാക്കി തട്ടിച്ചെടുത്ത കേസിലെ മുഖ്യസാക്ഷിയായിരുന്നു. തിരുമേനിയുടെ പേരിലുണ്ടായിരുന്ന പാങ്ങപ്പാറ വില്ലേജിലെ മൺവിളയിലുള്ള 50 സെന്റ് ഭൂമി സഭയിലെ വൈദികന്റെ സഹായത്തോടെ തമിഴ്നാട് സ്വദേശി കരുണാകനെ ഉപയോ​ഗിച്ച്  വ്യാജ ഒസ്യത്ത് ഉണ്ടാക്കി തട്ടിച്ചെടുത്തത് വിവാദമായിരുന്നു. ഈ വൈദികനും  കരുണാകരനും  ഒരേ നാട്ടുകാരാണ്.  . ഭദ്രാസന മാനേജിങ്ങ്   കമ്മിറ്റി മീറ്റിങ്ങിൽ വച്ച് ബാഠ​ഗ്ളൂരിൽ പ്രമുഖവ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ മാനേജിങ്ങ് കമ്മറ്റി അംഗം  പുന്നൂസ് കുര്യനെതിരെ  വധഭീഷണി മുഴക്കുകയും ഇരുവരും  തമ്മിൽ കയ്യാങ്കളി നടന്നതിനും സാക്ഷികളുണ്ട്. കേസിൽ നിന്ന് പിന്മാറാൻ ശക്തമായ സമ്മർദ്ദങ്ങളുണ്ടായിരുന്നെങ്കിലും പുന്നൂസ് വഴങ്ങിയില്ല.  ഏതാനും  ദിവസം കഴിഞ്ഞപ്പോൾ പുന്നൂസ് കുര്യൻ ദുരൂഹസാഹചര്യത്തിൽ വാഹനമിടിച്ച് അത്യാഹിതനിലയിൽ കാണപ്പെടുകയും  തുടർന്ന് മരണപ്പെടുകയും  ചെയ്തു.  തിരുവനന്തപുരം  ന​ഗരമധ്യത്തിൽ‌ നടന്ന ഈ അപകടത്തിൽ പുന്നൂസ് കുര്യനെ കൊലപ്പെടുത്തിയ വാഹനത്തെയും കൊലയാളിയെയും  ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതും ദുരൂഹമാണെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ വർ​ഗീസ് തോമസ് പറഞ്ഞു.

 കൂടത്തായി കൊലക്കേസിന്റെ പശ്ചാത്തലത്തിൽ വ്യാജ ഒസ്യത്തുവഴി സ്ഥലം  തട്ടിയെടുത്തു വിൽക്കാൻ ശ്രമിച്ച സഭയിലെ ഉന്നതർക്കും വൈദികനുമെതിരെ  അന്വേഷണം ശക്തമാക്കണമെന്നും  മൃതദേഹം   വീണ്ടും  പോസ്റ്റ്മോർട്ടം ചെയ്ത് യഥാർത്ഥപ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും   ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. വരും  ദിവസങ്ങളിൽ ഇതിനായി ശക്തമായ പ്രക്ഷോഭം  സംഘടിപ്പിക്കുമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു.

Readers Comment

Add a Comment