Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:23 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉത്രവധക്കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവ് സൂരജിനെ വ്യാഴാഴ്‌ച തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. നിലവിൽ കൊല്ലം ജില്ല ജയിലിൽ വിചാരണ തടവുകാരനായാണ് സൂരജ് കഴിയുന്നത്. കേസിൽ ബുധനാഴ്‌ച ശിക്ഷ വിധിച്ചതോടെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്.അതേസമയം ശിക്ഷയിൽ ഇളവുതേടി സൂരജ് ഹൈക്കോടതിയെ സമീപിക്കും. സൂരജിന് വധശിക്ഷ നൽകണമെന്നാണ് ഉത്രയുടെ കുടുംബത്തിൻറെ ആവശ്യം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷ മതിയായതല്ലെന്ന് കുടുംബം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും 17 വർഷം അധിക തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതി നിരീക്ഷിച്ചെങ്കിലും സൂരജിൻറെ പ്രായം പരിഗണിച്ച്‌ കോടതി പരമാവധി ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.ജില്ല അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ്‌ എം.മനോജാണ് വിധി പ്രസ്‌താവിച്ചത്. അതേസമയം തൻറെ മകൾക്ക് നീതി ലഭിച്ചില്ലെന്നും വധശിക്ഷ പ്രതീക്ഷിച്ചിരുന്നെന്നും ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു.

Readers Comment

Add a Comment