Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:48 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തലസ്ഥാനത്തും മ്യൂസിയം തുടങ്ങാൻ ആലോചിച്ചിരുന്നുവെന്ന് മോൻസൺ മാവുങ്കൽ. സംസ്‌കാര ചാനൽ വാങ്ങാൻ ശ്രമിച്ചത് അതിന്റെ ഭാഗമായിരുന്നു. ചാനലിന് 10 ലക്ഷം രൂപ കൈമാറിയിരുന്നുവെന്നും മോൻസൺ പറഞ്ഞു. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ ചോദ്യം ചെയ്യലിലാണ് നിർണായക വെളിപ്പെടുത്തൽ.പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന കോടികൾ തട്ടിപ്പ് നടത്തിയ പ്രതി മോൻസൺ മാവുങ്കലിനെതിരായ കൂടുതൽ തെളിവുകൾ തേടുകയാണ് അന്വേഷണ സംഘം. 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് പാലാ മീനച്ചിൽ സ്വദേശി രാജീവിനെ പറ്റിച്ച് ഒരു കോടി 72 ലക്ഷം രൂപ തട്ടിയ കേസിലുമായി 8 ദിവസം മോൻസണെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിൽ ചോദ്യം ചെയ്‌തെങ്കിലും ഇയാൾ അന്വേഷണ സംഘത്തോട് കാര്യമായി സഹകരിച്ചിരുന്നില്ല.


.

 

Readers Comment

Add a Comment