Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മാനസയുടെ കൊലയിൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. രണ്ടാംപ്രതി ആദിത്യൻറെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി ഇടപെടൽ. ഒന്നാം പ്രതിയുടെ സുഹൃത്തായ തനിയ്‌ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും, പൊലീസ് കേസിൽ കുടുക്കുകയായിരുന്നുവെന്നുമാണ് ആദിത്യൻറെ വാദം.കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നാണ് ആദ്യത്യൻ ഹർജിയിൽ ആവശ്യപ്പെടുന്നത്. ജാമ്യാപേക്ഷ പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിയ്ക്കും. ഒന്നാം പ്രതി രഖിൽ ബിഹാറിലെ മുൻഗറിലെത്തിയാണ് സോനു കുമാർ മോദിയിൽ നിന്ന്, കൊല നടത്താൻ തോക്ക് വാങ്ങിയത്. ഈ സമയത്ത് രഖിലിനൊപ്പം സുഹൃത്ത് ആദിത്യനുമുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.ഇതേതുടർന്നാണ് ആദിത്യനെയും പൊലീസ് പ്രതി ചേർത്തത്. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയും, എറണാകുളം സെഷൻസ് കോടതിയും ആദിത്യൻ്റെ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ആദിത്യൻ ജമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. മാനസ കൊലക്കേസിൽ പ്രതി രഖിലിന് കേരളത്തിൽ നിന്ന് മാറ്റാരുടെയും സഹായം കിട്ടിയില്ലന്നാണ് ആദ്യം കരുതിയിരുന്നത്.ആദിത്യൻറെ അറസ്റ്റോടെ മാനസ കൊലക്കേസിൽ പ്രതിയ്ക്ക് സുഹൃത്തിൻറെ സഹായം ലഭിച്ചുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. തോക്ക് നൽകിയ സോനു കുമാറിനെയും ഇടനിലക്കാരൻ മനേഷിനെയും കോതമംഗലം പൊലീസ് നേരത്തെ ബിഹാറിലെത്തി അറസ്റ്റ് ചെയ്‌തിരുന്നു.ജൂലൈ 30 ന് വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിയായ മാനസയെ തലശേരി സ്വദേശി രഖിൽ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച്, ആത്മഹത്യ ചെയ്യുകയായിരുന്നു.കോതമംഗലത്ത് ഡെൻറൽ കോളജിന് സമീപം മാനസ താമസിച്ചിരുന്ന വാടക വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് രഖിൽ വെടിവച്ചത്. സുഹൃത്തുക്കളോടൊപ്പം താമസസ്ഥലത്ത് ഭക്ഷണം കഴിക്കുകയായിരുന്ന മാനസയെ തൊട്ടടുത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് കൊല നടത്തിയത്.
നേരത്തെ പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് വേർപിരിഞ്ഞിരുന്നു. ഇതിന് ശേഷവും ശല്യം ചെയ്‌തതോടെ രഖിലിനെതിരെ മാനസ പൊലീസിൽ പരാതി നൽകി, ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
27.82°C








