Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിസ്‌മയ കേസിൽ പ്രതി കിരൺ കുമാറിൻറെ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ഈ മാസം 7ന് കോടതി വിധി പറയും. 105 ദിവസമായി ജയിലിലാണെന്നും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം നൽകണമെന്നുമാണ് കിരൺ കുമാറിൻ്റെ ആവശ്യം.വിസ്‌മയ ടിക് ടോക്, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നീ സമൂഹ മാധ്യമങ്ങൾക്ക് അടിമയായിരുന്നുവെന്നാണ് പ്രതിഭാഗത്തിൻറെ വാദം. കിരൺ വിസ്‌മയയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്‌തതും, ഫോൺ വാങ്ങിവച്ചതും പരീക്ഷ കാലയളവിൽ പഠനത്തിൽ ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നു.മോട്ടോർ വാഹന വകുപ്പിൽ നിന്നും പുറത്താക്കിയ പ്രതിക്ക് ഏതെങ്കിലും തരത്തിൽ അന്വേഷണത്തെ സ്വാധീനിക്കാൻ കഴിയില്ല. ഈയൊരു സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും പ്രതിഭാഗം വാദിച്ചു.എന്നാൽ പ്രതിക്ക് ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തു. കിരണിനെതിരെ മൊഴികളും രേഖാമൂലമുള്ള തെളിവുകളുമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.

പ്രതി കിരൺ കുമാർ നിരന്തരം വിസ്‌മയയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത് ഡിജിറ്റൽ തെളിവുകളിലൂടെയായിരുന്നു. പ്രതിക്കെതിരെ വിസ്‌മയ നടത്തിയ വാട്ട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പടെ നിർണായക തെളിവുകളാണ്. സ്ത്രീധനത്തിൻറെ പേരിലുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രതിക്കെതിരായ കേസ്.

Readers Comment

Add a Comment