Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:49 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയുടെ 7-ാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്‌ത് കൊവിഡ് രോഗി. പയ്യന്നൂർ വെള്ളൂർ പാലത്തറ സ്വദേശി മൂപ്പൻറകത്ത് അബ്‌ദുൽ അസീസാണ് (75) മരിച്ചത്. ബുധനാഴ്ച രാവിലെ 9നാണ് സംഭവം.703 -ാം വാർഡിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ. നാല് ദിവസം മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടെയുണ്ടായിരുന്നയാൾ ശുചിമുറിയിൽ പോയപ്പോഴായിരുന്നു ഇയാൾ ജീവനൊടുക്കിയത്. കരൾരോഗ ബാധിതനായിരുന്ന അസീസിനെ തലശേരിയിൽ നടത്തിയ പരിശോധനയിൽ ക്യാൻസർ സൂചന ലഭിച്ചിരുന്നു.ഇതിനിടയിലാണ് സെപ്‌റ്റംബർ 25 ന് കൊവിഡ് ബാധിച്ചത്. താൻ മരിക്കുമെന്ന് ബന്ധുക്കളോട് അസീസ് പറഞ്ഞിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അനീസ, പരേതനായ മുഹമ്മദലി. മരുമകൻ: അബ്‌ദുറഹിം.

Readers Comment

Add a Comment