Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യൂട്യൂബ് നോക്കി ഗർഭഛിദ്രം നടത്താൻ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ. 25കാരിയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരിക്കുന്നത്.നാഗ്പൂരിലെ യശോദര നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. 2016 മുതൽ വിവാഹ വാഗ്ദാനം നൽകി യുവാവ് തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. യുവതിയെ ബലാത്സംഗം ചെയ്ത പ്രതിയും പൊലീസ് പിടിയിലായി. 30കാരനായ സൊഹൈൽ ഖാനാണ് പിടിയിലായത്. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സൊഹൈൽ ഖാനാണ് യൂട്യൂബ് വീഡിയോ കണ്ട് ഗർഭച്ഛിദ്രം നടത്താൻ യുവതിയോട് നിർദേശിച്ചത്. ഇതനുസരിച്ച് ഗർഭഛിദ്രം നടത്താൻ ശ്രമിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമാവുകയും ഉടൻ വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ഏഴ് മാസം ഗർഭിണിയായിരുന്നു യുവതി. വിവാഹ വാഗ്ദാനം നൽകിയിരുന്നെങ്കിലും യുവതി ഗർഭിണി ആയതോടെ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് യുവാവ് അറിയിച്ചു. തുടർന്ന് ഗർഭഛിദ്രം നടത്താൻ യുവാവ് നിർബന്ധിക്കുകയായിരുന്നു. യൂട്യൂബ് വിഡിയോകളിൽ നിന്ന് ഗർഭഛിദ്രം എങ്ങനെയെന്ന് മനസ്സിലാക്കിയ യുവതി ഇതിനു ശ്രമിക്കവെയാണ് ആരോഗ്യനില വഷളായത്.
27.82°C








