Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:51 am
  • 20th April, 2024
  • Light Rain
26.82°C26.82°C
  • Humidity: 95 %
  • Wind: 0.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൂവാറിൽ യുവാവിനെ എസ്‌ഐ കസ്റ്റഡിയിലെടുത്ത് മർദിച്ചതായി പരാതി. പൂവാർ കല്ലിംഗവിളാകാം സ്വദേശി സുധീർഖാനെയാണ് മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൂവാർ എസ്‌ഐ സനലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് എസ്ഐക്കെതിരെ നടപടിയെടുത്തത്.ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. ഭാര്യയെ ബീമാപള്ളിയിലെ വീട്ടിലേക്ക് ബസ് കയറ്റി വിട്ട ശേഷം പൂവാറിൽ നിൽക്കുകയായിരുന്ന സുധീർ ഖാനോട് പൊലീസ് സംഘം ലൈസൻസ് ആവശ്യപ്പെട്ടു. രേഖകൾ ബൈക്കിൽനിന്ന് എടുക്കുന്നതിനു മുമ്പ് തന്നെ മർദനം ആരംഭിക്കുകയായിരുന്നുവെന്നും വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരും എസ്ഐയും സ്റ്റേഷനിലെത്തി മർദനം തുടർന്നുവെന്നും പരാതിയിൽ പറയുന്നു.

Readers Comment

Add a Comment