Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:17 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പണിക്കന്‍കുടി സ്വദേശിനി സിന്ധുവിനെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചെന്നും ജീവന്‍ പോകാത്തതിനാല്‍ ക്രൂരമായി മര്‍ദിച്ചുവെന്നും പിന്നീട്  കുഴിച്ചുമൂടിയെന്നും പ്രതി മാണിക്കുന്നേല്‍ ബിനോയിയുടെ മൊഴി.  പ്രതിയെ, മൃതദേഹം മറവുചെയ്ത പണിക്കന്‍കുടിയിലെ വീട്ടിലെത്തിച്ച് ചൊവ്വാഴ്ച തെളിവെടുത്തു.കുഴിച്ചുമൂടുമ്പോള്‍ സിന്ധുവിന്റെ കാലനങ്ങിയിരുന്നുവെന്നും ഇയാൾ പറയുന്നു. ഒപ്പം താമസിച്ചിരുന്ന സിന്ധുവിനെ കൊന്നിട്ട് ഇയാള്‍ വീടിന്റെ അടുക്കളയിലാണ് കുഴിച്ചുമൂടിയത്. മുന്‍ഭര്‍ത്താവുമായി സിന്ധു അടുക്കുന്നതിലുള്ള വൈരത്തിലാണ് കൊലപാതകമെന്ന് ബിനോയി മൊഴി നല്‍കി. സിന്ധുവിന്റെ വസ്ത്രങ്ങളും ആഭരണങ്ങളും ഊരിയെടുത്തു. 12-ന് രാവിലെയോടെ കുഴിമൂടി തെളിവുകള്‍ മാറ്റി. പോലീസ്നായ മണംപിടിക്കാതിരിക്കാന്‍ മുളകുപൊടി കുഴിയില്‍ വിതറി. രാവിലെ സിന്ധുവിന്റെ മകന്‍ വന്ന് അമ്മയെ അന്വേഷിച്ചു. പുറത്തുപോയതാണെന്ന് പറഞ്ഞു.

സിന്ധുവിന്റെ അമ്മ ബിനോയിയെ സംശയിച്ചതോടെയാണ്, 16-ന് ഇയാള്‍ നാടുവിടുന്നത്. പിന്നീട്  പൊള്ളാച്ചി, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ കറങ്ങിനടന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും സിന്ധുവിന്റെ മൃതദേഹം കണ്ടെത്താതായതോടെ ഇയാള്‍ക്ക് ധൈര്യമായി. കൊലപാതകം പുറംലോകം അറിയില്ലെന്നുകരുതി തിരികെ സെപ്റ്റംബര്‍ മൂന്നിന് പെരിഞ്ചാംകുട്ടിയില്‍ വന്നു. അന്നുച്ചയോടെ മൃതദേഹം കണ്ടെത്തി. ഇക്കാര്യം ഒരു ചായക്കടയില്‍ ചെന്നപ്പോള്‍ ചാനലിലൂടെ ഇയാള്‍ മനസ്സിലാക്കി. തുടര്‍ന്ന് അവിടെയൊരു ഗുഹയില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇയാളെ പോലീസ് പിടികൂടിയത്.

Readers Comment

Add a Comment