Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജില്ലയിലെ ചേളാരിയിൽ ഒരു മാസം മുമ്പ് മരിച്ച ചോലക്കൽ അബ്‌ദുൾ അസീസിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി പുറത്തെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ഇദ്ദേഹത്തിന്റെ ഭാര്യയുടേയും മക്കളുടേയും പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുത്തത്.സഹോദരൻ മുഹമ്മദിന്റെ വീട്ടിൽ വെച്ച് ജൂലൈ 31നാണ് അസീസ് മരിച്ചത്. അസീസിന്റെ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി സഹോദരങ്ങൾ ഇയാളെ കൊലപ്പെടുത്തിയെന്നാണ് അസീസിന്റെ ഭാര്യയും മക്കളും പോലീസിന് നൽകിയ പരാതി.ഏതാണ്ട് രണ്ട് കോടിയോളം മൂല്യം വരുന്ന കെട്ടിട്ടങ്ങൾ അടക്കമുള്ള ആസ്‌തി വസ്‌തുക്കൾ അബ്‌ദുൾ അസീസ് മരണത്തിന് മുൻപായി സഹോദരങ്ങൾക്ക് എഴുതി നൽകിയെന്നാണ് ഭാര്യയും മക്കളും ആരോപിക്കുന്നത്.അബ്‌ദുൾ അസീസിനെ കൂട്ടിക്കൊണ്ടു പോയ സഹോദരങ്ങൾ സ്വത്തുക്കൾ സ്വന്തം പേരിൽ മാറ്റി എഴുതിയെന്നും അവിടെ നിന്നും പിന്നീട് കുടുംബത്തിലേക്ക് തിരികെ വരാൻ അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ആധാരം നടത്തി   ദിവസങ്ങൾക്കുള്ളിൽ അബ്‌ദുൾ അസീസ് മരണപ്പെട്ടത് ദുരൂഹമാണെന്നും പരാതിയിൽ പറയുന്നു.

Readers Comment

Add a Comment