Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:20 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജാക്കാട് എസ്‌റ്റേറ്റിലെ കാപ്പി തോട്ടത്തിലെ വിജനമായ സ്ഥലത്ത് വച്ചാണ് ആക്രമണമുണ്ടായത്. പാടഗിരി സ്വദേശികളായ 42 കാരിയായ അമ്മയും 22കാരിയായ മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. എസ്‌റ്റേറ്റിൽ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ മുഖം മൂടിയും മഴക്കോട്ടും ധരിച്ചെത്തിയ അർദ്ധനഗ്‌നനായ അജ്ഞാതൻ മുളകുപൊടി എറിഞ്ഞ് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.അമ്മയ്ക്കു നേരെ മുളകുപൊടി എറിഞ്ഞ ശേഷം മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും കുട ഉപയോഗിച്ച്‌ പ്രത്യാക്രമിച്ച്‌ ചെറുത്തു നിന്നു. ഇതോടെ അക്രമി കാപ്പി തോട്ടത്തിനുള്ളിലേക്ക് ഓടി ഒളിക്കുകയായിരുന്നു.പ്രദേശവാസികളാണ് പീഡനശ്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.അക്രമിയെന്ന് സംശയിക്കുന്ന അർദ്ധനഗ്‌നനായ ആൾ ഓടിപ്പോകുന്നത് കണ്ടതായി ലില്ലി എസ്‌റ്റേറ്റ് ഭാഗത്തുള്ളവർ പറഞ്ഞു. പാടഗിരി പോലീസ് അന്വേഷണം ആരംഭിച്ചു.

Readers Comment

Add a Comment