Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, Transgender discrimination

ലൈംഗികമായി അപമാനിക്കപ്പെട്ട ഭിന്നലിംഗക്കാരിയോട്, ലിംഗവിഭാഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതായി പരാതി. ട്രെയിന്‍ യാത്രയ്ക്കിടെ തന്റെ സ്വകാര്യ പിന്‍ഭാഗത്ത് ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന് ആരോപിച്ചാണ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി മുംബയ് സെന്‍ട്രലിലെ റെയില്‍വെ പൊലീസിന് പരാതി നല്‍കിയത്. പക്ഷേ, പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനു പകരം തന്റെ ലിംഗം ഏതെന്ന് അന്വേഷിക്കുന്നതിലായിരുന്നു പൊലീസിന് താത്പര്യമെന്ന് പിന്നീട് സമൂഹ മാധ്യമത്തിലൂടെ ഭിന്നലിംഗ യുവതി പരസ്യമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച മുംബയ് ദാദര്‍ സ്റ്റേഷനില്‍ വച്ചാണ് യുവതി ആരോപിക്കുന്ന സംഭവം. നവി മുംബയില്‍ നിന്ന് വരികയായിരുന്ന യുവതി ദാദറില്‍ ഇറങ്ങവെ പിന്‍ഭാഗത്തു നിന്നയാള്‍ പിന്നിലെ സ്വകാര്യ ഭാഗത്ത് അമര്‍ത്തിഞെരിച്ചു. കയ്യേറ്റക്കാരനെ കയ്യോടെ പിടികൂടിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അയാളെ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കാര്യം വിശദീകരിച്ചു. നടന്ന സംഭവം വിസ്തരിച്ച് കേട്ടെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചെന്നാണ് വെളിപ്പെടുത്തല്‍.

പരാതി നല്‍കുന്നത് സ്ത്രീയാണോ പുരുഷനാണോ എന്ന് ഉറപ്പിച്ചതിനു ശേഷമേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാകൂ എന്നായിരുന്നത്രേ പൊലീസ് നിലപാട്. അതു തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചതായും സമൂഹ മാധ്യമത്തില്‍ ഭിന്നലിംഗക്കാരി വിശദീകരിച്ചു. സ്റ്റേഷനിലെ വനിതാ പൊലീസുകാര്‍ തന്നെ വിവസ്ത്രയാക്കി ശരീര പരിശോധന നടത്തിയെന്നും ഇവര്‍ പറഞ്ഞു. പിന്നീട്, ഇവര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനു ശേഷമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Readers Comment

Add a Comment