Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:20 am
  • 27th September, 2026
  • Scattered Clouds
23.89°C23.89°C
  • Humidity: 96 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുരിങ്ങൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് പ്രതി സി സി ജോണ്‍സന്‍ നല്‍കിയ മുന്‍‌കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതി എത്രയും വേഗം കീഴടങ്ങണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. കേസ് പ്രത്യേക സംഘം അന്വേഷിക്കണം എന്ന ഇരയുടെ ഹര്‍ജി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്‌ സ്വീകരിച്ചു കോടതി തീര്‍പ്പാക്കി.ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് വി.ഷര്‍സി ജാമ്യാപേക്ഷ നിരസിച്ചത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും ലൈംഗിക പരിശോധന നടത്തേണ്ടതുണ്ടെന്നും സാക്ഷികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇര പരാതി കൊടുക്കാന്‍ വൈകിയെന്ന പ്രതിയുടെ വാദം കോടതി തള്ളി.2016ല്‍ തന്റെ സുഹൃത്തിനെ ജോണ്‍സന്‍ പീഡിപ്പിച്ചെന്നും പൊലീസ് യാതൊരുവിധ നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ച്‌  മയൂഖ ജോണി രംഗത്ത് വന്നിരുന്നു.

2016-ലാണ് കേസിന് ആസ്പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തെന്നാണ് പരാതി. അന്ന് അവിവാഹിതയായതിനാല്‍ പൊലീസില്‍ പരാതി നല്‍കിയില്ല.  2018-ല്‍ പെണ്‍കുട്ടി വിവാഹിതയായ ശേഷവും പ്രതി  ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു. തുര്‍ന്ന് ഭര്‍ത്താവിന്‍റെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചിലാണ്  പരാതി നല്‍കിയത്. 

Readers Comment

Add a Comment