Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പര കേസില്‍ മുഖ്യപ്രതി ജോളി ജോസഫിന്റെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. ബി.എ. ആളൂര്‍, കേസില്‍ നിന്ന് ജോളിയുടെ രക്ഷയ്ക്ക് പഴുതൊരുക്കി അദ്യമേ ചൂണ്ടിക്കാണിച്ച ഒരു സുപ്രീം കോടതി വിധിയുണ്ട്- കുറ്റകൃത്യത്തിന്റെ സ്വഭാവം മാത്രം പരിഗണിച്ച് കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന ഗണത്തില്‍പ്പെടുത്തി പ്രതിക്ക് പരമാവധി ശിക്ഷ നല്‍കാനാകില്ലെന്നും, കുറ്റം ചെയ്യുന്ന വേളയിലെ പ്രതിയുടെ മാനസികനില കൂടി കണക്കിലെടുക്കണമെന്നും ആയിരുന്നു 2013 ജനുവരിയിലെ ആ വിചിത്ര വിധി!
ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍, ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ എന്നിവരുള്‍പ്പെട്ട വിധിയിലൂടെ കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ജീവപര്യന്തമായി കുറച്ചുകിട്ടിയത് പൂനെ സ്വദേശിയും ഇരുപത്തിമൂന്നുകാരനുമായിരുന്ന സായിനാഥ് കൈലാഷ് അഭാംഗിനാണ്. കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2007 സെപ്തംബര്‍ പത്തിന്. പൂനെയില്‍ ഇരയായ ഇരുപത്തിമൂന്നുകാരിയെ വീട്ടില്‍ അതിക്രമിച്ചു കടന്ന് ക്രൂരമായി പീഡിപ്പിച്ച സായിനാഥ്, യുവതിയുടെ ഭര്‍തൃമാതാവിന്റെ വൃദ്ധയായ അമ്മയെ കൊലപ്പെടുത്തി.
അവിടെ തീര്‍ന്നില്ല യുവാവിന്റെ പരാക്രമം. വീട്ടില്‍ ആ സമയത്തുണ്ടായിരുന്ന, യുവതിയുടെ ഗര്‍ഭിണിയായ ബന്ധുവിനെയും അയാള്‍ കാമവെറിക്ക് ഇരയാക്കി. അതിനു ശേഷം അവരെ കൊല്ലപ്പെടുത്തുക മാത്രമല്ല, ഇടതു കൈപ്പത്തി വെട്ടിമാറ്റുകയും വലതു കൈയിലെ നാലു വിരലുകള്‍ അറുത്തു മാറ്റുകയും ചെയ്തു! ഈ കേസില്‍ പ്രതി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് ഒരൊറ്റ കാരണംകൊണ്ടു മാത്രം- കുറ്റകൃത്യം നടത്തുമ്പോള്‍ അയാള്‍ മദ്യപിച്ചിരുന്നു! വിവേചനബുദ്ധിയെ ലഹരി ബാധിച്ചിരുന്നതുകൊണ്ട് കുറ്റകൃത്യത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അയാള്‍ക്കു മേല്‍ ചുമത്താനാകില്ല!
ഈ കേസിലെ പ്രതിയുടെ ക്രൂരകൃത്യവുമായി താരതമ്യം ചെയ്താല്‍ ജോളി ജോസഫ് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി ഇരകള്‍ക്ക് ഉടനടിമരണം വിധിച്ച കൃത്യം എത്രയോ ശാന്തം! കുടുംബജീവിതത്തിലെ താളപ്പിഴകളും കൊലപാതക വാസന എന്ന രോഗവും ചേര്‍ന്ന് ജോളിയുടെ മനസ്സിന്റെ താളം തെറ്റിച്ചിരുന്നുവെന്ന് സ്ഥാപിച്ചെടുത്താല്‍, കൊലക്കുറ്റം തെളിഞ്ഞാല്‍പ്പോലും പരമാവധി ഒരു ജീവപര്യന്തത്തില്‍ ഒതുങ്ങും ജോളിക്കുള്ള ശിക്ഷ!പ്രത്യേകിച്ച്, ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ബുദ്ധിമുട്ടുള്ള കേസില്‍.
27.82°C








