Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:42 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പീഡനത്തിനിരയായ പതിനാലുവയസുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു. നാലരമാസം പ്രായമുള്ള ഗർഭസ്ഥശിശുവാണ് മരിച്ചത്. രക്തസ്രാവത്തെത്തുടർന്ന് പെൺകുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടയം പാമ്പാടിയിലാണ് സംഭവം. മധ്യവയസ്‌കനായ ആൾ കാറിൽ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

ഇതിന്റെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം പാമ്പാടി പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എൽ. സജിമോന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.മരിച്ച ഗർഭസ്ഥശിശുവിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചശേഷം ഇന്ന് (ചൊവ്വാഴ്ച) ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. വയറുവേദനയെതുടർന്ന് ഞായറാഴ്ച അമ്മ കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗർഭസ്ഥശിശു മരിക്കുകയായിരുന്നു.

Readers Comment

Add a Comment