Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:09 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒളിംപ്യൻ മയൂഖ ജോണിയുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത കേസിൽ പീഡനം നടന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലീസ്.ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഈ കാര്യം വ്യക്തമാക്കിയത്. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.അഞ്ച് വർഷം മുമ്പ് നടന്നുവെന്ന് ആരോപിക്കുന്ന സംഭവമായതിനാൽ ശാസ്ത്രീയ തെളിവുകളില്ല. സാഹചര്യത്തെളിവ് വച്ചാണ് കേസ് അന്വേഷിക്കുന്നത്. ആ സമയത്തെ ടവർ ലൊക്കേഷൻ, ഫോൺ രേഖകൾ എന്നിവ ഇപ്പോൾ ലഭ്യമല്ല. ഈയൊരു സാഹചര്യത്തിൽ പരാതി ശാസ്ത്രീയമായി തെളിയിക്കാൻ പരിമിതിയുണ്ട്. അതിനാൽ തന്നെ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.ഇരയും ആരോപണ വിധേയനും ഒരേ സ്ഥലത്തുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഫോൺ രേഖകളും ലഭിച്ചിട്ടില്ല. ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതിനാൽ സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിക്കേണ്ടി വരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ സമർപ്പിച്ച് റിപ്പോർട്ടിലാണ് പൊലീസ് ശാസ്ത്രീയ തെളിവുകളുടെ അഭാവം അറിയിച്ചത്.പെൺകുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിൽ പ്രതി എത്തിയെന്ന ആരോപണം ശരിയല്ലന്നും റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നു. പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തുവെന്നാണ് പരാതി. 2016-ൽ നടന്ന സംഭവത്തിൽ ശരിയായ ദിശയിൽ അന്വേഷണം നടക്കുന്നില്ല. കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ഉൾപ്പടെ ശ്രമിക്കുന്നതായി ആരോപിച്ച് ഒളിമ്പ്യൻ മയൂഖാ ജോണി രംഗത്ത് എത്തിയിരുന്നു

Readers Comment

Add a Comment