Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:19 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തലശ്ശേരിയിൽ താമസിക്കുന്ന യുവതി പഴനിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ വൻവഴിത്തിരിവ്. യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡിണ്ടിഗൽ ഡിഐജി വിജയകുമാരി പറഞ്ഞു. പരാതിക്കാരുടെ മൊഴിയെടുക്കുന്നതിനായി പഴനി പൊലീസ് തലശ്ശേരിയിലെത്തിയിരുന്നു.ജൂൺ 19 നായിരുന്നു പഴനി പാർക്ക് റോഡിലെ ഹോട്ടലിൽ യുവതിയും ഭർത്താവും മുറിയെടുത്തത്. തൊട്ടടുത്ത ദിവസം ഭക്ഷണം വാങ്ങുന്നതിനായി പുറത്തിറങ്ങിയ യുവതിയെ ഭർത്താവിൻറെ മുന്നിൽ വച്ച് ഇരുചക്രവാഹനത്തിലെത്തിയ മൂന്ന് പേർ സമീപത്തെ ലോഡ്‌ജിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നും, രഹസ്യഭാഗങ്ങളിൽ ബീയർ കുപ്പി ഉപയോഗിച്ചു മുറിവേൽപിച്ചുവെന്നുമാണു പരാതി.കേരള ഡിജിപി തമിഴ്‌നാട് ഡിജിപിക്ക് കത്തയച്ചതോടെ ഞായറാഴ്‌ച രാത്രിയാണ് പഴനി അടിവാരം പൊലീസ് കേസെടുത്തത്. യുവതി താമസിച്ചിരുന്ന ലോഡ്‌ജിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യ‌‌ങ്ങളിൽ നിന്ന് തട്ടിക്കൊണ്ടുപോയതിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന മെഡിക്കൽ പരിശോധനയിൽ സാരമായി പരിക്കുള്ളതായി പറയുന്നില്ലെന്നും ഡിണ്ടിഗൽ ഡിഐജി പറഞ്ഞു.യുവതിയും ഭർത്താവും മദ്യപിച്ചു ബഹളം വച്ചതിനെ തുടർന്ന് ഇറക്കിവിട്ടു. തുടർന്ന് പണം ആവശ്യപ്പെട്ടു ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും ലോഡ്‌ജ് ഉടമയും മൊഴി നൽകി. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് കേസ് അന്വേഷണം. അഡീഷണൽ എസ്‌പി ചന്ദ്രൻറെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘമാണ് തലശ്ശേരിയിലെത്തിയിരുന്നത്. ലോക്ക്ഡൗൺ സമയത്ത് യുവതിയും ഭർത്താവും പഴനിയിൽ എത്താനിടയായ സാഹചര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Readers Comment

Add a Comment