Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഓണ്‍ലൈനില്‍ പോക്കര്‍ ഗെയിം കളിച്ച് 78 ലക്ഷം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ക്രുണാല്‍ മേത്തയെന്ന 39കാരനാണ് വന്‍ സാമ്ബത്തിക നഷ്ടം നേരിട്ടതിന് പിന്നാലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. തന്റെ സ്മാര്‍ട്ഫോണ്‍ ഉപയോഗിച്ചാണ് ക്രുണാല്‍ ഗെയിം കളിച്ചത്. പോകര്‍ബാസി എന്ന ഗെയിം കളിക്കാന്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇദ്ദേഹം 78 ലക്ഷം രൂപ വാങ്ങിയിരുന്നു. മേത്തയുടെ മരണശേഷം അനുജന് ഇ മെയിലില്‍ ലഭിച്ച കത്തിലാണ് പണത്തിന്റെ കാര്യം ഉണ്ടായിരുന്നത്. ഗുജറാത്ത് സൈബര്‍ സെല്‍ കേസ് അന്വേഷിക്കുന്നുണ്ട്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്
27.82°C








