Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മാരകായുധങ്ങളുമായി സംഘടിച്ചെത്തി വീടിന് നേരേ ബോംബേറ് നടത്തിയ കേസിലെ പ്രധാന പ്രതികളെ വെമ്പായം തേക്കടയ്ക്ക് സമീപത്തുള്ള ഒളിത്താവളത്തിൽ നിന്നും ശ്രീകാര്യം പൊലീസ് പിടികൂടി.കേസിൽ ഉൾപ്പെട്ട ഒരാളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒരാൾ കോടതിയിൽ കീഴടങ്ങുകയും ചെയ്തിരുന്നു. ഉള്ളൂർ ഇടവക്കോട് വല്ലുണ്ണി സജി ഭവനിൽജിത്ത് (24), പോങ്ങുംമൂട് ജനശക്തി നഗർ പുളിയ്ക്കൽ ക്ഷേത്രത്തിനടുത്ത് പണയിൽ വീട്ടിൽ മഹാൻ എന്നു വിളിക്കുന്ന വിഷ്ണു സന്തോഷ് (27) എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായത്. പറങ്കിയണ്ടി രാജീവ് എന്നു വിളിക്കുന്ന രാജീവ് (37) ആണ് നേരത്തേ അറസ്റ്റിലായത്. ഉള്ളൂർ ഇടവക്കോട് പേരൂർകോണം രമ്യാ നിവാസിൽ കുട്ടു എന്നു വിളിക്കുന്ന മനു (30) ആണ് കോടതിയിൽ കീഴടങ്ങിയത്.ഇക്കഴിഞ്ഞ ജൂൺ 24ന് രാത്രി പത്തരയോടെ ഉള്ളൂർ ഇടവക്കോട് കല്ലമ്പള്ളി ദുർഗാദേവീ ക്ഷേത്രത്തിന് സമീപം രോഹിണി ഭവനിൽ ശശിധരന്റെ വീടിന് നേരേയാണ് ഇവർ നാടൻ ബോംബെറിഞ്ഞത്.ബോംബേറിൽ വീട് തകരുകയും സിറ്റൗട്ട് തകർന്ന് ശശിധരന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ വീട്ടിലുണ്ടായിരുന്ന ബൈക്കും നശിപ്പിച്ചു കഞ്ചാവ് മാഫിയാ സംഘത്തിൽപ്പെട്ട പ്രതികളെ പോലീസിന് ചൂണ്ടിക്കൊടുത്തു വെന്നാരോപിച്ചായിരുന്നു മാരകായുധങ്ങളുമെത്തിയ സംഘം വീടിന് നേരേ ബോംബെറ് നടത്തിയത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രധാന പ്രതികൾക്കായി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ ശ്രീകാര്യം പൊലീസ് തിരച്ചിൽ നടത്തി വരവെയാണ് ഇവർ വെമ്പായം തേക്കടയ്ക്ക് സമീപം ഒരു വീട്ടിൽ ഇവർ ഒളിവിൽ കഴിയുന്ന തായി സിറ്റി പോലീസ് കമ്മീഷണർക്ക് വിവരം ലഭിക്കുന്നത്. തുടർന്ന് കഴക്കുട്ടം എ.സി.പി.യുടെ നിർദേശപ്രകാരം ശ്രീകാര്യം എസ്.എച്ച്.ഓ. മഹേഷ് പിള്ള, എസ്., ഐ.മാരായ ബിനോദ് കുമാർ, പ്രശാന്ത്, എ.എസ്.ഐ. ഉല്ലാസ്, സി.പി.ഒമാരായ റാസി, പ്രശാന്ത് ഹോം ഗാർഡുമാരായ വിജയകുമാർ, ജയരാജ് എന്നിവരടങ്ങിയ സംഘം പ്രതികളുടെ ഒളിത്താവളം വളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു.. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
23.58°C








